KeralaLatest

അവിനാശി ബസപകടത്തിൽ മരിച്ച യുവാവിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ

“Manju”

ബിന്ദുലാൽ തൃശൂർ

മുതുവറ:തമിഴ്നാട്ടിലെ അവിനാശിയിൽ ബസപകടത്തിൽ മരിച്ച ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിന്റെ ഭാര്യ ശ്രീപാർവതി (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ വൈകിട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രീപാർവതിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു ബസ് അപകടം. വിവാഹം കഴിഞ്ഞ് മൂന്നാം മാസമായിരുന്നു ഹനീഷിന്റെ മരണം. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ശ്രീപാർവതിയുടെ സംസ്കാരം ഇന്നു നടത്തും.

Related Articles

Back to top button