InternationalLatest

യു.എ.ഇ.-ഇന്ത്യ ബഹിരാകാശ ബന്ധം കൂടുതല്‍ ശക്തം

“Manju”

ദുബായ് : ബഹിരാകാശമേഖലയില്‍ യു.എ.ഇ.യുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. ഇതിന്റെ ഭാഗമായി യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതിയായ സഞ്ജയ് സുധീറും കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയും യു.എ.ഇ. ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ചു.

എം.ബി.ആര്‍.എസ്.സി. ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മര്‍റിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ആദ്യ ഇമിറാത്തി ബഹിരാകാശയാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി 2019-സെപ്റ്റംബറില്‍ ബഹിരാകാശയാത്രയില്‍ കൊണ്ടുപോയ ഇന്ത്യന്‍ പതാക എം.ബി.ആര്‍.എസ്.സി. ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മര്‍റി ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി. ഇന്ത്യയുമായുള്ള ബഹിരാകാശ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സലേം അല്‍ മര്‍റി വ്യക്തമാക്കി.

Related Articles

Back to top button