IndiaKeralaLatest

കോരിച്ചൊരിയുന്ന മഴ പുലരിയില്‍ ശബരീശന് നിറപുത്തരിക്കാഴ്ച;

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പത്തനംതിട്ട: കനത്ത മഴയ്ക്കിടയിലും ഭക്തി സാന്ദ്രമായി ശബരിമല. കാര്‍ഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. പൂജകള്‍ക്കായി നട തുറന്നെങ്കിലും ഇത്തവണ ഭക്തര്‍ക്ക് പ്രവേശനമില്ല. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചുകൊണ്ട് നിറപുത്തരിക്കായി മാളികപ്പുറത്തിനു സമീപം കൃഷി ചെയ്ത നെല്‍ക്കതിരുകള്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരിയുടെ കാര്‍മികത്വത്തില്‍ കൊയ്തെടുത്ത് സന്നിധാനത്ത് എത്തിച്ചു.

തുടര്‍ന്ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ നെല്‍ക്കതിര്‍ പൂജിച്ച്‌ ആദ്യം ശ്രീകോവിലില്‍ കെട്ടി.

തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിര്‍ പ്രസാദമായി നല്‍കി .വിശേഷാല്‍ വഴിപാടായി 25 കലശം, കളഭം എന്നിവയും ഉണ്ട്. വൈകുന്നും 6.30 ന് ദീപാരാധനയ്ക്ക് ശേഷം ഏഴരയ്ക്ക് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16 ന് നട തുറക്കും.

Related Articles

Back to top button