IndiaLatest

പിഎം കിസാന്‍ പദ്ധതി അടുത്ത ഗഡു ക്രിസ്മസിന് ; പ്രധാനമന്ത്രി രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് കൈമാറും

“Manju”

ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗയ്ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി  നരേന്ദ്രമോദി

ശ്രീജ.എസ്

ന്യൂല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ സമര രംഗത്ത് തുടരുമ്പോഴും ഒന്നാം മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ പിഎം കിസാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട്. പിഎം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡു ക്രിസ്മസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് കൈമാറും. എട്ടു കോടി കര്‍ഷകര്‍ക്കാണ് രണ്ടായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് രാജ്യത്തെ കര്‍ഷക സമൂഹവുമായി പ്രധാനമന്ത്രി നടത്തുന്ന വെര്‍ച്വല്‍ സൗഹൃദ സംഭാഷണ പരിപാടിയിലാണ് തുക കൈമാറുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

ക്രിസ്മസ് ദിനത്തില്‍ 18,000 കോടി രൂപയാണ് ഒറ്റ ക്ലിക്കില്‍ പ്രധാനമന്ത്രി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. 2019ന്റെ ആദ്യ പാദത്തില്‍ ആരംഭിച്ച പിഎം കിസാന്‍ പദ്ധതി വഴി ഇതുവരെ അഞ്ചു തവണയായി പതിനായിരം രൂപ രാജ്യത്തെ ഓരോ കര്‍ഷകനും ലഭിച്ചിട്ടുണ്ട്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി ആരംഭിച്ചത്.

കര്‍ഷകരുമായി ഡിസംബര്‍ 25ന് പ്രധാനമന്ത്രി നടത്തുന്ന സൗഹൃദ ചര്‍ച്ചയില്‍ രാജ്യത്തെ കാര്‍ഷിക മേഖലയിലെ സാഹചര്യങ്ങള്‍ മോദി കര്‍ഷകരില്‍ നിന്ന് നേരിട്ട് ചോദിച്ചറിയും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക ബില്ലുകളെപ്പറ്റിയുള്ള കര്‍ഷക സമൂഹത്തിന്റെ പ്രതികരണവും മോദി തേടും.

Related Articles

Back to top button