KeralaLatest

കൊല്ലം പോർട്ടില്‍ സിമന്റ് ടെർമിനൽ

“Manju”

കൊല്ലം പോര്‍ട്ടില്‍ സിമന്റ് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലേക്ക്. ഉടനെ ചേരുന്ന മാരിടൈം ബോര്‍ഡ് യോഗം പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനത്തിനായി സര്‍ക്കാരിന് കൈമാറും. സൗരാഷ്ട്ര സിമന്റ്‌സ് എന്ന കമ്പനിയാണ് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി പോര്‍ട്ട് അധികൃതരെ സമീപിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ നിന്ന് കപ്പലില്‍ എത്തിക്കുന്ന സിമന്റ് വന്‍ ടാങ്കില്‍ സംഭരിക്കും. ഇതിനുശേഷം പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതാണ് പദ്ധതി. സിമന്റ് അവശിഷ്ടം കരയിലോ കടലിലോ കലരാത്ത വിധമായിരിക്കും പ്രവര്‍ത്തനം. നേരത്തെ അഗ്രിമ സിമന്റ്‌സ് എന്ന കമ്പനിക്ക് സിമന്റ് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഭൂമി കൈമാറിയെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കാന്‍ എട്ട് ഏക്കര്‍ ഭൂമിയാണ് സ്വകാര്യ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button