KeralaLatest

അതിരപ്പിള്ളിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് കാലത്തും വിനോദ സഞ്ചാരികളെത്തുന്ന സാഹചര്യത്തിൽ അതിരപ്പിള്ളിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. അതിരപ്പിള്ളിയും തുമ്പൂർമുഴിയും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും ഇവിടത്തെ റിസോർട്ടുകളിൽ താമസക്കാർ എത്തുന്നുണ്ട്. ഇവർ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നല്ല വരുന്നതെന്ന് ഉറപ്പുവരുത്തും. താമസിക്കാൻ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങൾ റിസോർട്ട് ഉടമകൾ പോലീസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി എത്തുന്നവർക്ക് ഉണ്ടായിരിക്കില്ല. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. 70 റിസോട്ടുകളാണ് അതിരപ്പിള്ളി പരിധിയിൽ വരുന്നത്.

Related Articles

Back to top button