IndiaLatest

വാട്‌സാപ്പിനെതിരായ ആരോപണം അന്വേഷിക്കും

“Manju”

ന്യൂഡല്‍ഹി: ഉപയോക്തക്കളുടെ അറിവില്ലാതെ വാട്‌സാപ് രഹസ്യമായി മെെക്രോഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലെ എന്‍ജിനീയറായ ഫോക്ക് ഡാബിരിയാണ് ഈ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനും പിന്നാലെ നിരവധി പേര്‍ വാട്സാപ്പില്‍ നിന്ന് സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു.

താന്‍ ഉറങ്ങുന്ന സമയത്ത് വാട്‌സാപ് തന്റെ അനുമതിയില്ലാതെ ഫോണിലെ മെെക്രോഫോണ്‍ ഉപയോഗിച്ചുയെന്നാണ് ഫോക്ക് ഡാബിരി പറഞ്ഞത്. വാട്സാപ്പിന്റെ ഈ നീക്കം സ്വകാര്യതയുടെ ലംഘനമാണ്. ഇക്കാര്യം അടിയന്തരമായി പരിശോധിക്കും. പുതിയ ഡിജിറ്റല്‍ പഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഐടി സഹമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, ആരോപണം നിഷേധിച്ച വാട്‌സാപ്പ് ആന്‍ഡ്രോയിഡിലെ സാങ്കേതികപ്പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്ന് പറഞ്ഞു. പ്രൈവസി ഡാഷ്ബോഡില്‍ വിവരങ്ങള്‍ തെറ്റായി കാണിച്ചതാണ് ഇതെന്നും ഗൂഗിള്‍ പിക്സല്‍ ഫോണ്‍ ആണ് ഗൂഗിള്‍ എഞ്ചിനീയര്‍ ഉപയോഗിക്കുന്നതെന്നും സംഭവം അന്വേഷിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്സാപ്പ് പറഞ്ഞു

 

Related Articles

Back to top button