IndiaLatest

ലോകത്തിന് ഭീഷണിയായി ചൈനയിലെ ചന്തകള്‍

“Manju”

ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിക്ക് പിന്നാലെ കൂടുതല്‍ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന് റിപ്പോര്‍ട്ട്.
ലോകത്തെ മുഴുവന്‍ രോഗശയ്യയിലാക്കാന്‍ തക്കവണ്ണം കരുത്തേറിയതാണ് ചൈനയിലെ മൃഗചന്തകളോരോന്നും.
പുതുതായി ഓരോ രോഗവും ലോകത്ത് പടര്‍ന്നു പിടിക്കുമ്ബോള്‍ സംശയത്തിന്റെ നിഴലിലാകുന്നത് ചൈനയിലെ ഇറച്ചി ചന്തകളാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നാണ് ലോകത്തെ ഗുരുതരമായി ബാധിച്ച പ്രധാന അഞ്ച് രോഗങ്ങളും ഉത്ഭവിച്ചത് എന്നത് എന്തുകൊണ്ടാണെന്നാണ് പ്രധാന ചോദ്യം. ഈ രോഗങ്ങളോരോന്നും നിരവധിപേരുടെ ജീവനെടുത്തത് സംശയം ബലപ്പെടുത്തുന്നു.SARS, ഏവിയന്‍ ഫ്‌ളു, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് ചൈനയില്‍ നിന്ന് ലോകമെമ്ബാടും പടര്‍ന്ന വൈറസുകള്‍.
കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നുമാണെന്ന ആരോപണം ചൈന ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഉറവിടം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടയുടെ അന്വേഷണത്തോട് മുഖം തിരിക്കുകയാണ് ചൈന ചെയ്യുന്നത്. കൊറോണ ചൈനയുടെ ജൈവായുധമായിരുന്നോ എന്ന ലോകരാജ്യങ്ങളുടെ സംശയത്തിന് ഇത് ശക്തി പകരുകയാണ് ചെയ്യുന്നത്.
കൊറോണയുടെ സ്ഥിരീകരണത്തിന് ശേഷം ചൈനയില്‍ വനത്തില്‍ നിന്ന് മൃഗങ്ങളെ പിടിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചിരുന്നു. ഇതിന്റെ പരിണിതഫലം ഭീകരമായിരുന്നു. മാംസത്തിനും മൃഗങ്ങള്‍ക്കുമായി ജനങ്ങള്‍ പൊതു മൃഗ ചന്തകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഇത് വൃത്തി ഹീനമായ ഒരുപാട് ചന്തകള്‍ക്ക് വഴിയൊരുക്കി.പലതരം മൃഗങ്ങളുടെ മാംസമാണ് ചൈനയിലെ വൃത്തിഹീനമായ ചന്തകളില്‍ കാണപ്പെടുന്നത്. പ്രത്യേകിച്ച്‌, ചൈനയിലെ വിഷപ്പാമ്ബുകളുടെയും അതുപോലുള്ള ശരീരത്തില്‍ വിഷമുള്ള മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വിപണികള്‍. ഇങ്ങനെ ആയിരക്കണക്കിന് കിലോ മാംസം ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഒഴുകുകയാണ്. അതിന്റെ കൂടെ അതിഭീകര വൈറസുകളും.
അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ ഫലം ശാസ്ത്ര ലോകത്തെയടക്കം ഞെട്ടിക്കുന്നതാണ്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതും ഭക്ഷണത്തിന് ഉപയോഗിക്കുന്നതുമായ ജീവികളെ പരിശോധിച്ചാണ് പഠനം നടത്തിയത്. ചൈനയിലെ ഒരു ഡസനോളം വരുന്ന വിവിധ മൃഗങ്ങളെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇവയില്‍ നിന്ന് സസ്തനികളില്‍ കാണപ്പെടുന്ന 71 വ്യത്യസ്ത വൈറസുകളെയാണ് കണ്ടെത്തിയത്.
ഇവയില്‍ 18 എണ്ണം മനുഷ്യനെയും മൃഗങ്ങളെയും അതിഗുരുതരമായി ബാധിക്കുന്നവയാണ്. 20 വര്‍ഷം മുന്‍പ് ചൈനയിലെ മൃഗചന്തയിലെ ഒരു പൂച്ചയില്‍ നിന്ന് പടര്‍ന്നു പിടിച്ച സിവറ്റിനെ പോലെ ആശങ്കപ്പെടുത്തുന്നതാണ് ഓരോ വൈറസും.ചൈനയിലെ ഓരോ മൃഗചന്തകളും ലോകത്തെ മുഴുവന്‍ തുടച്ചു നീക്കാന്‍ കെല്‍പ്പുള്ള വൈറസ് ബോംബുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാരം.

Related Articles

Back to top button