IndiaInternationalKeralaLatest

കോവിഡ് വാക്‌സിന്‍ ഡിസംബറില്‍’; ലൈസന്‍സ് നിര്‍ണായകമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ ഡിസംബര്‍ ആദ്യം രാജ്യത്ത് തയ്യാറാകുമെന്ന് കമ്പനി മേധാവി അദാര്‍ പൂനവാല. നൂറ് മില്യണ്‍ (പത്ത്‌കോടി) ഡോസുകള്‍ ഉള്‍പ്പെട്ട ആദ്യ ബാച്ച്‌ 2021ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലഭ്യമാക്കും.

‘പരീക്ഷണങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. ജനുവരിയില്‍ വാക്‌സിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ബ്രിട്ടനില്‍ നടക്കുന്ന അവസാന ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുകയും വിശദാംശങ്ങള്‍ കൈമാറുകയും ചെയ്താല്‍ വാക്‌സിന്‍ സുരക്ഷിതമാണെന്ന ആത്മവിശ്വാസം ലഭിക്കും. അതിനുശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം നമുക്ക് അടിയന്തര ലൈസന്‍സിനുവേണ്ടി ഇന്ത്യന്‍ അധികൃതരെ സമീപിക്കാം. നടപടിക്രമങ്ങള്‍ രണ്ടോ മൂന്നോ ആഴ്ച നീണ്ടേക്കാം. എന്നാലും ഡിസംബറോടെ വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല. എല്ലാം നല്ലരീതിയില്‍ മുന്നേറുന്നുവെന്നാണ് ആദ്യ സൂചനകള്‍. വാക്‌സിനെക്കുറിച്ച്‌ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ധാരണ ലഭിക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം വേണ്ടിവരും.

രണ്ട്‌ ഡോസ് എടുക്കേണ്ട വാക്‌സിനാവും വിപണിയിലെത്തുക. ഡോസുകള്‍ക്കിടയിലുള്ള ഇടവേള 28 ദിവസമായിരിക്കും. വാക്‌സിന്റെ വിലയെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനാകില്ല. സര്‍ക്കാരുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഏതാനും 100 രൂപകളാവും വാക്‌സിനുവേണ്ടി ചെലവഴിക്കേണ്ടി വരികയെന്നാണ് ഇപ്പോള്‍ പറയാനാവുക. ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. സനോഫി ജി.എസ്‌.കെ.,മോഡേണ വാക്‌സിനുകളെക്കാള്‍ ചെലവ് കുറഞ്ഞ വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത് ആയിരിക്കുമെന്നും പൂനവാല അവകാശപ്പെട്ടു.

Related Articles

Back to top button