KeralaLatest

സെന്‍ട്രല്‍ വിസ്ത അവന്യൂ സെപ്തംബര്‍ 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ന്യൂഡല്‍ഹി: ഉദ്ഘാടനത്തിനൊരുങ്ങി സെന്‍ട്രല്‍ വിസ്ത അവന്യൂ. നവീകരിച്ച സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി സെപ്തംബര്‍ 8 ന് നിര്‍വഹിക്കും.
ഉദ്ഘാടന ദിവസമായ സെപ്തംബര്‍ 8-ന് ഇന്ത്യ ഗേറ്റ് മുതല്‍ മാന്‍ സിംഗ് റോഡ് വരെയുള്ള ഭാഗത്ത് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്പഥിന് സമീപത്തുള്ള അവന്യൂവില്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഫുഡ് സ്റ്റാളുകള്‍, റെഡ് ഗ്രാനൈറ്റ് നടപ്പാതകള്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ വിശാല സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ ഗേറ്റിന് സമീപം രണ്ട് ബ്ലോക്കുകളാണ് കച്ചവടക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഓരോ ബ്ലോക്കിലും എട്ട് വീതം കടകള്‍ ഉണ്ടാകും. ഐസ്‌ക്രീം കാര്‍ട്ടുകള്‍ പ്രത്യേകയിടങ്ങളില്‍ മാത്രമാകും അനുവദിക്കുക.റോഡുകളില്‍ ഇവയുടെ വില്‍പ്പന അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
80-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മോഷണം തടയുന്നതിനായി വന്‍ തോതില്‍ സുരക്ഷാ ഗാര്‍ഡുകളെ അവന്യൂവില്‍ വിന്യസിക്കും. ശുചിത്വ പരിപാലത്തിനായി ശൂചീകരണ തൊഴിലാളികളുടെ വലിയ സംഘത്തെയാകും നിയമിക്കുക.
വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. പാത പൊതുജനങ്ങള്‍ക്ക് 20 മാസത്തിന് ശേഷമാകും തുറന്ന് കൊടുക്കുക.
സെന്‍ട്രല്‍ വിസ്ത നവീകരണ പദ്ധതിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ്, ഉപരാഷ്‌ട്രപതിയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്നു.

Related Articles

Back to top button