India

ജമ്മു കശ്മീരിൽ  ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്തു

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. ചെക്‌സാരി സ്വദേശി ധാനിഷ് അഹമ്മദ് ദർ ആണ് അറസ്റ്റിലായത്. ബുദ്ഗാമിലെ അർചന്ദർഹാമ മേഖയിൽ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാലായിരുന്നു അഹമ്മദ് ദറിനെ പോലീസ് പിടികൂടിയത്. ഏതാനും നാളുകളായി ഇയാൾ രഹസ്യമായി പ്രദേശത്ത് തങ്ങിവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതോടെയാണ് പോലീസ് അർചന്ദർഹാമയിൽ എത്തിയത്.

പോലീസിനെ കണ്ട ഇയാൾ ഒളിസങ്കേതത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് അതിസാഹസികമയാണ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വൻ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നരക്കിലോയോളം വരുന്ന രണ്ട് ഡിറ്റോണേറ്ററുകളാണ് പിടിച്ചെടുത്തത്. ഒളിസങ്കേതം പോലീസ് തകർത്തു.

രാജ്യത്തേക്ക് നുഴഞ്ഞു കയറുന്ന ലഷ്‌കർ ഭീകരർക്ക് താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ അഹമ്മദ് ദർ നൽകാറുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിൽ താവളമുറപ്പിച്ചിരിക്കുന്ന ഭീകര കമാൻഡർമാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button