IndiaLatest

യു.പിയില്‍ 9 മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് നഗര്‍, ഇറ്റാ, ഹര്‍ദോയ്, പ്രതാപ്ഗഡ്, ഫത്തേപൂര്‍ ഡിയോറിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജൗന്‍പൂര്‍ എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയത്.

രാഷ്ട്രീയ ഇച്ഛാശക്തി മൂലമാണ് ഇത്ര വലിയ സംരംഭം നടപ്പിലാക്കാനായതെന്ന് മോദി പറഞ്ഞു.നാല് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ സര്‍ക്കാരുകള്‍ക്ക് ആയിരക്കണക്കിന് കോടി കൊള്ളയടിച്ച അഴിമതിയുടെ കഥകളാണ് പറയാനുണ്ടായിരുന്നത്.
യോഗി ആദിത്യനാഥ് ലോകസഭാംഗമായിരുന്ന കാലത്ത് സംസ്ഥാനത്തെ മസ്തിഷ്ക്ക ജ്വരമുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ലോക്സഭയില്‍ വിശദീകരിച്ചിരുന്നു. ഇന്ന് യോഗി ആദിത്യനാഥ് യു.പിയില്‍ ഭരിക്കുമ്ബോള്‍ മസ്തിഷ്കജ്വരം ഇല്ലാതാക്കുക മാത്രമല്ല സംസ്ഥാനം കിഴക്കന്‍ ഇന്ത്യയുടെ ആരോഗ്യ കേന്ദ്രമായി മാറുകയാണ്.
2014ന് മുമ്പ് രാജ്യത്തെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 90,000ല്‍ താഴെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 60,000 പുതിയ മെഡിക്കല്‍ സീറ്റുകളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

Related Articles

Back to top button