Uncategorized

മഞ്ഞുവീഴ്ചയില്‍ ഒരാഴ്ചയോളം കാറില്‍ കുടുങ്ങി 81കാരന്‍

“Manju”

ന്യൂയോര്‍ക്ക്: മഞ്ഞ് വീഴ്ചയില്‍ ഒരാഴ്ചയോളം കാറില്‍ കുടുങ്ങിയ 81കാരന്‍ ജീവന്‍ നിലനിര്‍ത്തിയത് കാറിനുള്ളിലുണ്ടായിരുന്ന ലഘുഭക്ഷണം കഴിച്ച്‌. മുന്‍ നാസ ജീവനക്കാരനായ ജെറി ജോററ്റിനാണ് ഈ ദുരനുഭവമുണ്ടായത്. കാലിഫോണിയയിലെ ബിഗ് പൈനില്‍ നിന്ന് തന്റെ കുടുംബ വീടായ നെവാഡയിലെ ഗാര്‍ഡന്‍ വില്ലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹത്തിന്റെ കാര്‍ മഞ്ഞ്‌നിറഞ്ഞ പാതയില്‍ കുടുങ്ങിയത്.
ഫെബ്രുവരി 24നാണ് സംഭവം നടന്നത്. മഞ്ഞ് മൂടിയ പാതയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കാന്‍ ഇദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മഞ്ഞ്കാറ്റ് രൂക്ഷമായതോടെ കാറിനുള്ളില്‍ തന്നെയിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ബാത്ത് ടവ്വലും പുതപ്പും മാത്രമാണ് ഈ സമയം ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ കാറിന്റെ ഗ്യാസും ബാറ്ററിയും സംരക്ഷിച്ച്‌ നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു.
അത്യാവശ്യ വേളയില്‍ ചൂടു ലഭിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം കാര്‍ ഓണാക്കിയിരുന്നത്. മൂന്ന് അടിയോളം ഉയരത്തിലാണ് ഇവിടെ മഞ്ഞ് വീഴ്ചയുണ്ടായത്. കാലിഫോണിയയിലെ ആയിരക്കണക്കിന് വീടുകളില്‍ ഈ സമയത്ത് വൈദ്യുതിയും ഇല്ലായിരുന്നു.
ഈ പ്രതികൂല കാലാവസ്ഥയിലാണ് ജെറി ജോററ്റ് കാറിനുള്ളില്‍ ജീവിച്ചത്. തങ്ങളുടെ മുത്തശ്ശന്‍ വളരെ സ്മാര്‍ട്ട് ആണെന്നാണ് ഇദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ പറയുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഒരാഴ്ചയോളം ഈ കാലാവസ്ഥയില്‍ പിടിച്ചുനിന്നതെന്നും അവര്‍ പറയുന്നു. തന്റെ കാറിനുള്ളിലുണ്ടായിരുന്ന മിഠായികളും ലഘുഭക്ഷണങ്ങളും കഴിച്ചാണ് അദ്ദേഹം ഇത്രയും ദിവസം കഴിഞ്ഞത്.
ഫെബ്രുവരി 28ന് ശേഷമാണ് ഇദ്ദേഹത്തിനായി തെരച്ചില്‍ ആരംഭിച്ചത്. ഇദ്ദേഹത്തെ കാണാനില്ലെന്ന വിവരം ഇനിയോ കൗണ്ടി ഷെരീഫിന് ലഭിച്ചിരുന്നു. അതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജെറി ജോററ്റിനെ കണ്ടെത്തിയത്. ഡിസംബറില്‍ അതിശൈത്യവും മഞ്ഞ് വീഴ്ചയും അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രകള്‍ നടക്കാറുള്ള കാലത്താണ് വിമാനഗതാഗതം വലിയ പ്രതിസന്ധിയെ നേരിട്ടത്. ഇന്ത്യയില്‍ ഷിംലയിലാണ് ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്ത്. ജനുവരിയിലായിരുന്നു ഇത്. മഞ്ഞുവീഴ്ച ആസ്വദിക്കാന്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയത്. ജമ്മു കശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി.

Related Articles

Check Also
Close
  • …..
Back to top button