Uncategorized

ഡെങ്കിപ്പനി; നടി സാന്ദ്രാ തോമസ് ഐസിയുവിൽ

“Manju”

കൊച്ചി : മലയാള ചലച്ചിത്ര നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഡെങ്കിപ്പനിയെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമൂഹ മാദ്ധ്യമത്തിലൂടെ സാന്ദ്രയുടെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്.

ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് സാന്ദ്രയുടെ ഹൃദയമിടുപ്പും, രക്ത സമ്മർദ്ദവും കുറഞ്ഞിരുന്നു. ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഐസിയുവിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

ആമേൻ, സക്കറിയായുടെ ഗർഭിണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപ്പെൻ, പെരുച്ചാഴി എന്നിവയാണ് സാന്ദ്ര നിർമ്മിച്ച ചിത്രങ്ങൾ.

Related Articles

Back to top button