IndiaLatestUncategorized

ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യൻ സൈന്യം സജ്ജം

“Manju”

ന്യൂഡല്‍ഹി: സംഘര്‍ഷ ഭരിതമായിരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമെന്ന്​ സൈനിക മേധാവി എം.എം നരവാനെ. കിഴക്കന്‍ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന. അതിര്‍ത്തിയിലെ ഏത്​ ഭീഷണി നേരിടാനും സൈന്യം തയാറാണെന്ന്​ അദ്ദേഹം വ്യക്തമാക്കി.

“ചൈന അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും കൂടുതല്‍​ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്​. ഇത്​ ഇന്ത്യ നിരീക്ഷിച്ച്‌​ വരികയാണ്​. ചൈനയുടെ നടപടികള്‍ക്ക്​ മറുപടി നല്‍കാന്‍ ഇന്ത്യ തയാറാണ്​. ഏത്​ സാഹചര്യം നേരിടാനും രാജ്യത്തിന്​ കരുത്തുണ്ട് .”​ അദ്ദേഹം വ്യക്​തമാക്കി. തീവ്രവാദത്തെ പിന്തുണക്കരുതെന്ന്​ പാകിസ്​താനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നരവാനെ കൂട്ടി​ച്ചേര്‍ത്തു.
ദ്വിദിന സന്ദര്‍ശനത്തിനായാണ് സൈനിക മേധാവി​ ലഡാക്കിലെത്തിലെത്തിയത്​.

Related Articles

Back to top button