IndiaLatest

സി.ബി.എസ്.ഇ 10, 12 ബോര്‍ഡ് പരീക്ഷ ഇന്നുമുതല്‍

“Manju”

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 10.30നാണ് പരീക്ഷകള്‍ തുടങ്ങുക. വിദ്യാർത്ഥികളെ 10 മണിക്ക് ശേഷം ക്ളാസില്‍ പ്രവേശിപ്പിക്കില്ലെന്ന് സി.ബി.എസ്.സി അറിയിച്ചു. കർഷകസമരം നടക്കുന്ന ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതിനാല്‍ വിദ്യാർത്ഥികള്‍ നേരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താനും നിർദ്ദേശമുണ്ട്.

ബോർഡ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നുവെന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വഴി ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും സി.ബി.എസ്.ഇ അറിയിച്ചു. യഥാർത്ഥ ചോദ്യങ്ങളെന്ന പേരില്‍ വിദ്യാർത്ഥികളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്.

Related Articles

Back to top button