KeralaLatest

പോലീസിന്‍റെ ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂരില്‍ നടപ്പാക്കും: മുഖ്യമന്ത്രി

“Manju”

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍
പത്രക്കുറിപ്പ്
01.11.2020

എസ്. സേതുനാഥ്

പോലീസിന്‍റെ നിലവിലുളള അനലോഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനത്തിലേയ്ക്ക് മാറ്റാനുളള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിന് വേണ്ടി രൂപകല്‍പന ചെയ്ത വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും സ്പെഷ്യല്‍ യൂണിറ്റുകളെയും പോലീസ് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് പുതിയ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. പോലീസിന്‍റെ സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് മൊബൈല്‍ ഫോണില്‍ നിന്നു പോലും ഈ സംവിധാനം ഉപയോഗിക്കാനാകും.

ഉന്നത നിലവാരത്തിലുളള സുരക്ഷ ഉറപ്പാക്കിയാവും പോലീസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം നവീകരിക്കുക. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ സന്ദേശങ്ങള്‍ ചോരുന്നത് ഒഴിവാക്കാനാകും. ശരിയായ വിവരം യഥാസമയം കൃത്യതയോടെ ഉദ്ദേശിക്കുന്നയാളില്‍ എത്തിയാല്‍ മാത്രമേ പോലീസ് കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിന് പൂര്‍ണ്ണത വരൂ. ഈ ലക്ഷ്യം മുന്നില്‍ കണ്ടുളള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫോട്ടോക്യാപ്ഷന്‍ :

കേരള പോലീസിനായി രൂപകല്‍പന ചെയ്ത വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍

Related Articles

Back to top button