Kerala

ഒരിക്കൽ പീഡിപ്പിക്കപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്‌ത്രീ ആത്മഹത്യചെയ്യും’; കടുത്ത സ്‌ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി

“Manju”

ജ്യോതിനാഥ് കെ പി

അഭിസാരികയെ കൊണ്ടുവന്ന്‌ കഥപറിയിപ്പിക്കാൻ സർക്കാർ നോക്കുകയാണെന്ന്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ വഞ്ചനാദിനത്തോനുബന്ധിച്ച്‌ സെക്രട്ടറിയറ്റ് നടയിൽ നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ തികഞ്ഞ സ്‌ത്രീവിരുദ്ധമായ പ്രസ്‌താവന.

സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.’-
മുല്ലപ്പള്ളിയുടെ പരാമർശങ്ങൾ ഇങ്ങനെ നീണ്ടു.
വനിതകളടക്കമുണ്ടായിരുന്ന വേദിയിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശങ്ങൾ .

മുല്ലപ്പള്ളിയുടെ സംസ്കാര ശൂന്യ പരാമർശനത്തിനെതിരെ വ്യാപക പ്രതിഷേധ / മാണ് ഉയരുന്നത്.
മുമ്പ് ആരോഗ്യ മന്ത്രി KK ശൈലജക്കെതിരെയും മുല്ലപ്പള്ളി മോശം പരാമർശങ്ങൾ നടത്തിയിരുന്നു

Related Articles

Back to top button