Uncategorized

ചാര്‍ജ് ചെയ്യുന്നതിനിടയില്‍ കാള്‍ ചെയ്തു; ഫോണ്‍ പൊട്ടിത്തെറിച്ച്‌ 68കാരന് ദാരുണാന്ത്യം

“Manju”

ഭോപ്പാല്‍: ഫോണ്‍ പൊട്ടിത്തെറിച്ച്‌ 68കാരന്‍ മരിച്ചു. മദ്ധ്യപ്രദേശിലെ ബര്‍നഗര്‍ തഹസിലാണ് സംഭവം. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ കാള്‍ ചെയ്തതാണ് ഫോണ്‍ ബാറ്ററി പൊട്ടിത്തെറിക്കാന്‍ കാരണം. ദയാംറാം ബറോഡിന്‍ എന്നയാളാണ് മരിച്ചത്. പൊട്ടിത്തെറിച്ച്‌ ഇയാളുടെ തലയ്ക്കും മുഖത്തും നെഞ്ചിലും മാരകമായി പരിക്കേറ്റിരുന്നു.
അപകടം സംഭവിക്കുമ്ബോള്‍ ചാര്‍ജിലിട്ട ഫോണില്‍ ദയാംറാം തന്റെ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ഫോണ്‍ പെട്ടെന്ന് ഓഫ് ആയതിനെ തുടര്‍ന്ന് സുഹൃത്ത് ദയാറാമിനെ തിരിച്ച്‌ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ ദയാംറാമിനെ കണ്ടത്.
ഫോറന്‍സിക് സംഘം പൊട്ടിത്തെറിച്ച മൊബെെല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ചാര്‍ജര്‍ സ്വിച്ച്‌ ബോര്‍ഡുമായി ബന്ധിപ്പിച്ചിരുന്നു. ദുരന്തത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കൂടുതല്‍ പരിശോധനങ്ങള്‍ നടത്തിയെങ്കിലും മറ്റ് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

Related Articles

Back to top button