ArticleIndiaInternational

ടെലിവിഷന്‍ കണ്ടുകൊണ്ട് അഞ്ചു വയസ്സുകാരൻ വിഴുങ്ങിയത് 123 കാന്തം;

“Manju”

ടെലിവിഷന്‍ കണ്ടുകൊണ്ട് അഞ്ചു വയസ്സുകാരൻ വിഴുങ്ങിയത് 123 കാന്തം;

ചൈനയിലാണ് സംഭവം. അച്ഛനമ്മമാർ വീട്ടിലില്ലാതിരുന്ന നേരം ടിവി കാണുന്നതിനിടയിൽ അഞ്ചുവയസ്സുകാരൻ മകൻ വിഴുങ്ങിയത് 123 കാന്തബോളുകള്‍. കുട്ടിയുടെ അരികിലുണ്ടായിരുന്ന കളിപ്പാട്ട പന്തുകൾ ആണ് വിഴുങ്ങിയത്, അച്ഛനും അമ്മയും ജോലിക്കു പോയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ 12 വയസ്സുകാരിയായ സഹോദരി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. . ഇത് കുട്ടിയുടെ സഹോദരി ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കുറച്ചുനേരം കഴിഞ്ഞ് കുട്ടി ആകെ അലോസരപ്പെടാൻ തുടങ്ങി. എന്തോ തൊണ്ടയിൽ കുടുങ്ങിയത് പോലെ തോന്നാൻ തുടങ്ങിയതും കുട്ടിയുടെ സഹോദരി വെള്ളം കൊണ്ട് കൊടുത്തു. അതിനുശേഷം കുട്ടിക്ക് ശ്വാസമെടുക്കാൻ സാധിച്ചു. മാതാപിതാക്കൾ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഒരു കാന്തം വിഴുങ്ങി എന്ന കാര്യം കുട്ടി അവരെ അറിയിച്ചു

ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ കുട്ടിയുടെ വയറിനുള്ളിലെ വലിയ പന്തിന്റെ രൂപത്തിലുള്ള വസ്തു കണ്ടു ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. തൊട്ടടുത്തുള്ള ഒരു ഡോക്ടറെയാണ് ആദ്യം കൊണ്ടുപോയി കാണിച്ചത്. ഒരു കാന്തം ഏതാനും ദിവസങ്ങൾക്കുള്ളിൽ എടുക്കാം എന്ന് ഡോക്ടർ പറയുകയും ചെയ്തു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷവും കാന്തം പുറത്ത് വരാത്തതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ്റേ പരിശോധനയിൽ കുട്ടിയുടെ വയറിനുള്ളിൽ വലിയ ഒരു വസ്തു തടഞ്ഞതായി കണ്ടെത്തി. ഉടൻ തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കാന്തം കൊണ്ടുള്ള പന്തുകൾ വല ഉപയോഗിച്ചാണ് ഡോക്ടർ പുറത്തെടുത്തത്. നാലുമണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്ക്കൊടുവിലാണ് പന്തുകൾ മുഴുവനും പുറത്തെത്തിയത്. ശസ്ത്രക്രിയ നടക്കുന്നതിനിടെ രണ്ട് ഉപകരണങ്ങൾ ഒടിഞ്ഞുപോവുകയും ചെയ്തു.

വളരെ ബുദ്ധിമുട്ടേറിയ സർജറി ആയിരുന്നു എന്ന് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഡോക്ടർ പറഞ്ഞു. കാന്തം കൊണ്ടുള്ള പന്തുകൾ വിഴുങ്ങുന്നത് തീർത്തും അപൂർവ്വമാണെന്ന് ഡോക്ടറുടെ അഭിപ്രായം. അതിനാൽ തന്നെ ഇവ പുറത്തെടുക്കാൻ നന്നേ ബുദ്ധിമുട്ടി. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ഇപ്പോള്‍ വിശ്രമത്തിലാണ്.

Related Articles

Back to top button