Kerala

സംസ്ഥാനത്ത് ഇന്ന് 7201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബിന്ദു സുനില്‍

എറണാകുളം 1042
കോഴിക്കോട് 971
തൃശൂർ 864
തിരുവനന്തപുരം 719
ആലപ്പുഴ 696
മലപ്പുറം 642
കൊല്ലം 574
കോട്ടയം 500
പാലക്കാട്‌ 465
കണ്ണൂർ 266
പത്തനംതിട്ട 147
വയനാട് 113
ഇടുക്കി 108
കാസർഗോഡ് 94
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 6316 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :728…മരണം :28.. ഇന്ന് 7120 പേർ രോഗമുക്തി നേടി.

ചികിത്സയിലുള്ളവര്‍ 83,261; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,95,624

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി

സേതുനാഥ് എസ്സ്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണന്‍ (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന്‍ നായര്‍ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന്‍ (63), പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന്‍ (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന്‍ (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന്‍ (82), മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 767, കോഴിക്കോട് 923, തൃശൂര്‍ 840, തിരുവനന്തപുരം 554, ആലപ്പുഴ 683, മലപ്പുറം 606, കൊല്ലം 565, കോട്ടയം 497, പാലക്കാട് 300, കണ്ണൂര്‍ 187, പത്തനംതിട്ട 121, വയനാട് 100, ഇടുക്കി 87, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍ഗോഡ് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂര്‍ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂര്‍ 313, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,322 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,785 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,49,635 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3), വയനാട് ജില്ലയിലെ മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22), പാലക്കാട് ജില്ലയിലെ കൊടുമ്പ് (1), നാഗലശേരി (1, 17), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (10), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 10), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (8), കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

*************************************************************************************************************

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സേതുനാഥ് എസ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 134 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 24 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 1
2 പന്തളം
(കടയ്ക്കാട്, പൂഴിക്കാട്, കുരമ്പാല, മുടിയൂര്‍കോണം) 8
3 പത്തനംതിട്ട
(വെട്ടിപ്രം, കുമ്പഴ, അഴൂര്‍) 10
4 തിരുവല്ല
(മുത്തൂര്‍, ആലംതുരുത്തി, ആഴിയിടത്തുചിറ, ചുമത്ര, തിരുമൂലപുരം) 17
ആനിക്കാട് 1
5 ആറന്മുള
(കോട്ട, ഇടയാറന്മുള) 3
6 അരുവാപുലം
(കുമ്മണ്ണൂര്‍, അരുവാപുലം) 3
7 അയിരൂര്‍
(അയിരൂര്‍ സൗത്ത്, അയിരൂര്‍) 2
ചെന്നീര്‍ക്കര 1
8 ചെറുകോല്‍
(ചെറുകോല്‍) 2
9 ചിറ്റാര്‍ 1
10 ഏറത്ത്
(വയല, വടക്കടത്തുകാവ്, തുവയൂര്‍) 3
ഇലന്തൂര്‍
(ഇടപ്പരിയാരം) 2
11 ഇരവിപേരൂര്‍
(വളളംകുളം) 4
12 ഏഴംകുളം
(ഏനാത്ത്) 2
13 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 4
14 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 5
18 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, നെടുമണ്‍കാവ്) 2
19 കല്ലൂപ്പാറ
(മഠത്തുഭാഗം നോര്‍ത്ത്, നെടുമ്പാറ) 11
20 കൊടുമണ്‍ 1
21 കോയിപ്രം
(പുല്ലാട്) 4
22 കോന്നി 1
കോഴഞ്ചേരി
(കോഴഞ്ചേരി) 8
കുളനട
(തുമ്പമണ്‍ നോര്‍ത്ത്, ഞെട്ടൂര്‍, മാന്തുക) 8
കുന്നന്താനം 1
23 കുറ്റൂര്‍ 1
24 മലയാലപ്പുഴ
(കിഴക്കുപുറം, ചെങ്കല്‍ത്തടം, താഴം) 3
25 മല്ലപ്പുഴശ്ശേരി
(കുഴിക്കാല, മല്ലപ്പുഴശേരി) 2
26 മെഴുവേലി 1
27 മൈലപ്ര
(മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 2
ഓമല്ലൂര്‍ 1
പളളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്, മേലൂട്, പളളിക്കല്‍, ഇളംപ്പളളില്‍, പഴകുളം) 8
30 പന്തളം-തെക്കേക്കര
(പൊങ്ങലടി, പന്തളം-തെക്കേക്കര) 2
31 പ്രമാടം 1
32 പുറമറ്റം
(പുറമറ്റം) 5
33 റാന്നി
(പുല്ലുപ്രം, കുമ്പളാംപൊയ്ക, പാലച്ചുവട്) 6
34 റാന്നി-അങ്ങാടി 1
35 റാന്നി-പെരുനാട്
(തുലാപ്പളളി, മാമ്പാറ, പെരുനാട്) 6
38 സീതത്തോട് 1
39 തുമ്പമണ്‍ 1
40 വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 16363 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12902 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1)നവംബര്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (72)നവംബര്‍ ഏഴിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 99 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഏഴു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 230 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14370 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1887 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1736 പേര്‍ ജില്ലയിലും, 151 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 113
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 104
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 76
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 67
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 133
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 53
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 37
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 17
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 41
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 21
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 28
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 827
14 സ്വകാര്യ ആശുപത്രികളില്‍ 114
ആകെ 1677

ജില്ലയില്‍ 12285 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1882 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3884 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 124 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18051 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 103591, 808, 104399.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 76722, 918, 77640.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 544, 261 , 805.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3333, 38, 3371.
6 സി.ബി.നാറ്റ് പരിശോധന 190, 2, 192.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 184865, 2027, 186892.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 952 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2979 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1867 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.13 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1218 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

*************************************************************************************************************

കോഴിക്കോട് ജില്ലയില്‍ ഇന്ന് 971 പേർക്ക് കോവിഡ് ; സമ്പർക്കം വഴി 931

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 971 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 931 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7315 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9179 ആയി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 649 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

ഫറോക്ക് – 1
നാദാപുരം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 19

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
നാദാപുരം – 2
പേരാമ്പ്ര – 2
വടകര – 2
ഫറോക്ക് – 2
അഴിയൂര്‍ – 1
ഏറാമല – 1
കടലുണ്ടി – 1
കാവിലുംപാറ – 1
കുന്ദമംഗലം – 1
കോട്ടൂര്‍ – 1
ഒളവണ്ണ – 1

ഉറവിടം വ്യക്തമല്ലാത്തവർ – 19

ചക്കിട്ടപ്പാറ – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
എടച്ചേരി – 2
അഴിയൂര്‍ – 1
കടലുണ്ടി – 1
കൊയിലാണ്ടി – 1
കൂത്താളി – 1
പെരുവയല്‍ – 1
ഉള്ള്യേരി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട്

കോര്‍പ്പറേഷന്‍ – 302

( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, എരഞ്ഞിക്കല്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, ചക്കുംകടവ്, മീഞ്ചന്ത, കൊമ്മേരി, കുറ്റിച്ചിറ, കച്ചേരിക്കുന്ന്, തോപ്പയില്‍, മായനാട്, നെല്ലിക്കോട്, എടക്കാട്, സിവില്‍ സ്റ്റേഷന്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വേങ്ങേരി, പൊക്കൂന്ന്, ജയില്‍ റോഡ്, ചെറുവണ്ണൂര്‍, കുതിരവട്ടം, തിരുവണ്ണൂര്‍, എന്‍.ജി.ഒ. കോര്‍ട്ടേഴ്‌സ്, കണ്ണഞ്ചേരി, കാരപ്പറമ്പ്, നെല്ലിക്കോട്, കോട്ടപറമ്പ്, നടുവട്ടം, വെളളിമാടുകുന്ന്, പയ്യാനക്കല്‍, മൂഴിക്കല്‍, മാറാട്, മുഖദാര്‍, കോയവളപ്പ്, കണ്ണാടിക്കല്‍, തോട്ടുമ്മാരം, കടുപ്പിനി, കാളൂര്‍ റോഡ്, അത്താണിക്കല്‍, രാരിച്ചന്‍ റോഡ്, മാളിക്കടവ്, മുണ്ടിക്കല്‍ത്താഴം, ഡിവിഷന്‍ 3, 5, 61, 56, 68, 13, 54, 55, 21, 67, 34, 35, 32, 73, 74)
ഫറോക്ക് – 55
ചെറുവണ്ണൂര്‍.ആവള – 37
ഒളവണ്ണ – 37
കുന്ദമംഗലം – 33
ചോറോട് – 26
മണിയൂര്‍ – 26
കൊടുവളളി – 22
കൊടിയത്തൂര്‍ – 21
കൂടരഞ്ഞി – 20
കടലുണ്ടി – 19
നന്മണ്ട – 18
കട്ടിപ്പാറ – 16
പേരാമ്പ്ര – 16
കുരുവട്ടൂര്‍ – 14
മുക്കം – 14
വടകര – 13
കാരശ്ശേരി – 12
കിഴക്കോത്ത് – 12
മരുതോങ്കര – 11
ഉണ്ണിക്കുളം – 11
വാണിമേല്‍ – 10
തുറയൂര്‍ – 9
പെരുമണ്ണ – 9
നടുവണ്ണൂര്‍ – 8
പെരുവയല്‍ – 8
അത്തോളി – 8
ചേമഞ്ചേരി – 8
കക്കോടി – 8
ഓമശ്ശേരി – 7
പയ്യോളി – 6
തലക്കുളത്തൂര്‍ – 6
താമരശ്ശേരി – 6
ചാത്തമംഗലം – 6
കൊയിലാണ്ടി – 5
നാദാപുരം – 5
നരിക്കുനി – 5
തിക്കോടി – 5
ചേളന്നൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

അത്തോളി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഒളവണ്ണ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)
കിഴക്കോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9179
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 190

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 269
• ഗവ. ജനറല്‍ ആശുപത്രി – 160
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 99
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 106
• ഫറോക്ക് എഫ്.എല്‍.ടി.സി – 119
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 117
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 68
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 100
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 40
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 79
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 94
• അമൃത എഫ്.എല്‍.ടി.സി. വടകര – 77
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 12
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 44
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 67
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59
• എം.ഇ.എസ് കോളേജ്, കക്കോടി – 41
• ഐ.ഐ.എം കുന്ദമംഗലം – 67
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 101
• റേയ്‌സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 38
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 68
• ഇഖ്ര ഹോസ്പിറ്റല്‍ – 82
• ഇഖ്ര അനക്ചര്‍ – 36
• ഇഖ്ര മെയിന്‍ – 22
• ബി.എം.എച്ച് – 69
• മിംസ് – 57
• മൈത്ര ഹോസ്പിറ്റല്‍ – 31
• നിര്‍മ്മല ഹോസ്പിറ്റല്‍ – 3
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 45
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 220
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 22
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• പി.വി.എസ് – 6
• എം.വി.ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5632
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 195

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 125(തിരുവനന്തപുരം – 4, കൊല്ലം – 01, എറണാകുളം- 17, പാലക്കാട് – 9, തൃശ്ശൂര്‍ – 1, മലപ്പുറം – 37, കണ്ണൂര്‍ – 54, വയനാട് – 2)

 

Related Articles

Back to top button