KeralaLatest

സീറ്റുവിഭജന ചര്‍ച്ചകള്‍ക്കുള്ള എല്‍ഡിഎഫ് യോഗം ഇന്ന്

“Manju”

സീറ്റുവിഭജന ചര്‍ച്ചകള്‍ക്കുള്ള എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും

ശ്രീജ.എസ്

തിരുവനന്തപുരം ;സീറ്റുവിഭജന ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു നടക്കും. എകെജി സെന്ററില്‍ രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. എന്‍സിപിയിലെ തര്‍ക്കത്തില്‍ മുന്നണി നേതൃത്വത്തിന്റെ ഇടപെടലിനും യോഗം സാക്ഷ്യം വഹിക്കും.

ഓരോ ഘടകകക്ഷികള്‍ക്കും സീറ്റ് ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാനുള്ള അവസരമായിരിക്കും ഇന്നത്തെ എല്‍ഡിഎഫ് യോഗം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമതീരുമാനം ഉണ്ടാകൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോഴേക്കും സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി തയാറെടുക്കുന്നത്. പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയിലെ ഒരുവിഭാഗമാണ് നേതൃത്വം നേരിടുന്ന പ്രശ്നം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പ്രശ്ന പരിഹാരമായിട്ടില്ല.

Related Articles

Back to top button