IndiaLatest

ഇ എസ്. ഐ ആനുകൂല്യം സത്യവാങ് മൂലം ആവശ്യമില്ല

“Manju”

ഇ എസ്. ഐ കോര്‍പ്പറേഷന്‍ ബീമത് വ്യക്തി കല്യാണ്‍ പദ്ധതിക്ക് കീഴിലുളള ധനസഹായത്തിനായി ഇനി സത്യവാങ് തലത്തിലുളള അപേക്ഷകള്‍ ആവശ്യമില്ല. 2020 ഓഗസ്റ്റ് 20-ന് നടന്ന യോഗത്തിൽ, അടൽ ബീമിത് വ്യക്തി കല്യാൺ പദ്ധതിയുടെ കാലാവധി 2020 ജൂലൈ ഒന്നിൽ നിന്നും 2021 ജൂൺ 30 വരെയായി ഇ എസ് ഐ കോർപ്പറേഷൻ ദീർഘിപ്പിച്ചിരുന്നു.

പദ്ധതിക്ക് കീഴിൽ നൽകുന്ന ധനസഹായം, ശരാശരി പ്രതിദിന വരുമാനത്തിന്റെ 25% എന്നതിൽ നിന്നും 50 ശതമാനമായി വർദ്ധിപ്പിക്കാനും, പദ്ധതി ഗുണഭോക്താക്കളുടെ യോഗ്യത കാലാവധി 2020 മാർച്ച് 24 ൽ നിന്നും 2020 ഡിസംബർ 31 വരെ ദീർഘിപ്പിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസം എന്ന നിലയിലാണ് ഈ തീരുമാനം.

പദ്ധതിക്കായി ഓൺലൈനിലൂടെ അപേക്ഷിച്ചവർ ആധാർ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ സ്കാൻ ചെയ്ത് സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ ശരി പകർപ്പ് നേരിട്ട് ഹാജരാക്കണമെന്ന് നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ ഗുണഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് കോർപ്പറേഷൻ അപേക്ഷയുടെ ശരി പകർപ്പ് നേരിട്ട് സമർപ്പിക്കേണ്ടതില്ല. എന്നാൽ, അപേക്ഷകൾ ഓൺലൈനിലൂടെ സമർപ്പിക്കുന്ന സമയത്ത് ആവശ്യമായ രേഖകൾ ഒപ്പം സമർപ്പിക്കാത്തവർ അപേക്ഷയുടെ പ്രിന്റ് ഔട്ടിനൊപ്പം ആവശ്യമായ രേഖകളും ചേർത്ത് സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. സത്യവാങ്മൂല രൂപത്തിൽ അപേക്ഷ സമർപ്പിക്കാനുള്ള നിബന്ധനയിൽ ആണ് ഇതോടെ ഇളവ് വരുത്തിയിരിക്കുന്നത് .

Related Articles

Back to top button