![](https://i0.wp.com/santhigirinews.org/wp-content/uploads/2020/11/27.jpg?resize=780%2C470&ssl=1)
കൊച്ചി; പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി 55കാരൻ മരിച്ചു. പറവൂർ ചേന്നമംഗലത്ത് പാലാതുരുത്ത് മാത്തുപറമ്പിൽ മുരളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് പൊറോട്ട കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ മുരളിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതിനോടകംതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സംസ്കാരം നടത്തി. അംബികയാണ് ഭാര്യ. അരുൺ, അഖിൽ എന്നിവർ മക്കളാണ്.