Thrissur

പ്രതിരോധത്തിനും പ്രചാരണത്തിനും ഇനി മാസ്ക്

“Manju”

ചേർപ്പ് : തിരഞ്ഞെടുപ്പ് കാലത്ത് മാസ്കിനു പുതിയ നിയോഗം. കോവിഡ് പ്രതിരോധത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണായുധവുമായി മാറുകയാണ് മാസ്ക്. പ്രചാരണ ചൂടിന്റെ ദിവസങ്ങളിൽ പാർട്ടികളുടെ ചിഹ്നങ്ങൾ ആലേഖനം ചെയ്ത ഖാദി തുണി കൊണ്ടുള്ള ചൂട് കുറഞ്ഞ മാസ്ക്കുകൾ നിർമിച്ച് പ്രചാരണവും കോവിഡ് പ്രതിരോധവും ഓരേപോലെ നടപ്പിലാക്കുവാൻ അവസരമൊരുക്കുകയാണ് അവിണിശേരി കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ.

ചിഹ്നങ്ങൾ പതിച്ച 2 ലെയർ, സിംഗിൾ ലെയർ മാസ്‌ക്കുകളുടെ നിർമാണം ഇവിടെ തുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്ത് 70,000 ത്തിലധികം മാസ്ക്കുകൾ ഇവിടെ നിർമിച്ചു വിറ്റിരുന്നു. 30-ലേറെ തൊഴിലാളികളാണ് ഇവിടെ മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഏത് നിറത്തിലും, ചിഹ്നങ്ങൾ പതിച്ച് ആവശ്യത്തിനനുസരിച്ച് മാസ്ക് നിർമിച്ചു നൽകുമെന്നു റെഡിമെയ്ഡ് യൂണിറ്റ് മാനേജർ ഇ.ജെ.ജോജു പറയുന്നു. സ്ഥാനാർഥികളെ സ്വീകരിക്കുമ്പോൾ അണിയിക്കുന്ന പല നിറത്തിലുള്ള ഷാളുകളുടെ നിർമാണവും ഇവിടെ സജീവമായിട്ടുണ്ട്.

Related Articles

Back to top button