KeralaLatest

ചന്ദ്രയാൻ പേടകത്തെ തിരിച്ചിറക്കുന്നു, ചരിത്രനേട്ടവുമായി ഇന്ത്യ

“Manju”

തിരുവനന്തപുരം: ലാൻഡറിനെ ചന്ദ്രനിലെത്തിച്ച ചന്ദ്രയാൻ 3 പേടകത്തെ തിരിച്ച്‌ ഭൂമിക്ക് മുകളില്‍ കൊണ്ടുവന്ന് ലോകത്തെ ഞെട്ടിച്ച്‌ ഐ.എസ്.ആര്‍.ബംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്നാണ് പേടകത്തിന്റെ (പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍) മടക്കിക്കൊണ്ടു വരവ് സാദ്ധ്യമാക്കിയത്. ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ നിന്ന് എടുത്തുയര്‍ത്തി അല്‍പം ദൂരെമാറ്റി വീണ്ടും ഇറക്കിയ ഹോപ് പരീക്ഷണം നേരത്തേ വിജയിച്ചിരുന്നു. അതുപോലെ സങ്കീ‌ര്‍ണമായിരുന്നു ഇതും. നിലവില്‍ 1.5 ലക്ഷം കിലോമീറ്റര്‍ അകലെ ഭ്രമണപഥത്തിലാണ്.

സതീഷ് ധവാൻ ബഹിരാകാശ നിലയത്തില്‍ നിന്ന് 2023 ജൂലായ് 14ന് എല്‍.എം.വി.എം-4 റോക്കറ്റില്‍ കുതിച്ചുയര്‍ന്ന ചന്ദ്രയാൻ 3 പേടകം ആഗസ്റ്റ് 17നാണ് ലാൻഡറിനെ ചന്ദ്രന്റെ മുകളിലെത്തിച്ചത്. ആഗസ്റ്റ് 23ന് ഇറങ്ങുകയും ചെയ്തു.

പിന്നീട് ഇതിലുണ്ടായിരുന്ന സ്‌പെക്‌ട്രോപൊളാരിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (ഷേപ്പ് ) എന്ന നിരീക്ഷണ ഉപകരണം പ്രവര്‍ത്തിപ്പിച്ച്‌ ലാൻഡറില്‍ നിന്നുള്ള വിനിമയങ്ങള്‍ക്ക് സഹായം നല്‍കി. ഇതിന് ശേഷവും പേടകത്തില്‍ 100 കിലോ ഇന്ധനം ബാക്കിയുണ്ടായിരുന്നു. ഈ ഇന്ധനം ഭാവി ദൗത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താൻ ഇസ്രോ തീരുമാനിക്കുകയായിരുന്നു. ഷേപ്പ് ഉപകരണത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ഭൂമിയെ ചുറ്റുന്ന ഭ്രമണ പഥത്തിലാക്കാനും തീരുമാനിച്ചു.

തിരികെ യാത്ര : ഒക്ടോബര്‍ 9: പ്രൊപല്‍ഷൻ മോഡ്യുളിന്റെ ഭ്രമണപഥം ചന്ദ്രന് മുകളില്‍ 150 കിലോമീറ്ററില്‍ നിന്ന് 5112 കിമീ ഉയരത്തിലെത്തിച്ചു. ഇതോടെ ഭ്രമണ സമയം 2.1ല്‍ നിന്ന് 7.2 മണിക്കൂറായി

ഒക്ടോബര്‍13: ട്രാൻസ്‌എര്‍ത്ത് ഇഞ്ചക്ഷൻ നടത്തി ഭൂമിക്ക് 1.8ലക്ഷം കിലോമീറ്റര്‍ അടുത്തും 3.8 ലക്ഷം കിലോമീറ്റര്‍ അകലെയും വരുന്ന ഭ്രമണപഥത്തിലേക്ക് മാറ്റി

നവംബര്‍ 22: 1.5 ലക്ഷം കിലോമീറ്ററിലേക്ക് അടുപ്പിച്ചു. നിലവില്‍ അവിടെ കറങ്ങികൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അടുത്തെത്തുമ്ബോള്‍ ഷേപ്പ് പ്രവര്‍ത്തിപ്പിച്ച്‌ ഭൗമനിരീക്ഷണം നടത്തുന്നു

നേട്ടങ്ങള്‍
1. ബഹിരകാശപേടകം തിരിച്ചെത്തിക്കാനുള്ള നിയന്ത്രണ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു
2. ഗുരുത്വാകര്‍ഷണത്തെ അടിസ്ഥാനമാക്കി ഗ്രഹാന്തരയാത്രയ്ക്ക് ചെലവുകുറഞ്ഞ രീതി വിജയം
3. തിരിച്ചുള്ള പാതയില്‍ ബഹിരാകാശ പേടകങ്ങളുമായി കൂട്ടിയിടികള്‍ ഒഴിവാക്കാനായി

സ്പേസ് ക്രാഫ്റ്റും
ഇന്ത്യൻ പേടകവും

1969 ജൂലായില്‍ അമേരിക്ക മനുഷ്യനെ ചന്ദ്രനിലിറക്കിയതും തിരിച്ചെത്തിച്ചതും അപ്പോളോ-11 സ്പേസ് ക്രാഫ്റ്റില്‍
കേവലം 8 ദിവസം കൊണ്ട് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. ചെലവ് 49,196 കോടിരൂപ
ചന്ദ്രയാൻ 3 പേടകം ചന്ദ്രനില്‍പോയി തിരിച്ച്‌ ഭൂമിയുടെ ഭ്രമണപഥത്തിലെത്താൻ മൂന്ന് മാസമെടുത്തു. ചെലവ് 615 കോടി
അപ്പോളോയുടെ യാത്ര വിമാന മാതൃകയില്‍ ഇന്ധനമുപയോഗിച്ച്‌ നേര്‍രേഖയില്‍ ഇന്ത്യൻ പേടകത്തിന്റെ യാത്ര ഗ്രഹങ്ങളുടെ ഗുരുത്വാകാര്‍ഷണത്തെ ഉപയോഗിച്ച്‌ ഭ്രമണം ചെയ്ത്

Related Articles

Back to top button