IndiaLatest

പൗരത്വഭേദഗതിനിയമം നടപ്പാക്കും ; നടപ്പാക്കില്ലെന്ന് പറയുന്നത് അജ്ഞത കൊണ്ട് : ജെപി നദ്ദ

“Manju”

ഗുവാഹത്തി ; പൗരത്വ ഭേദഗതി നിയമം യഥാസമയം നടപ്പാക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ. അസമിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളെ ജയിപ്പിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ളവർ പറയുന്നത് . എന്നാൽ ഇത് അജ്ഞത മൂലമോ , അല്ലെങ്കിൽ ജനങ്ങളെ കബളിപ്പിക്കാനോ ആണ് . കാരണം കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും നദ്ദ ചോദിച്ചു.

കോൺഗ്രസിന്റെ ചിന്താഗതിയെക്കുറിച്ച് പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവരുടെ സമീപനം പ്രശ്‌നമാണെന്ന് മാത്രമല്ല സംസ്ഥാനത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക മാറ്റത്തിനെ ഉൾക്കൊണ്ട് അസമിന്റെ സ്വത്വവും സംസ്കാരവും സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടന പത്രികയിൽ പറയുന്നു.

ബ്രഹ്മപുത്രയ്ക്ക് ചുറ്റും കൂറ്റൻ ജലസംഭരണികൾ നിർമ്മിക്കും, അസമിനെ പ്രളയ മുക്തമാക്കും, മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം മൂവായിരം രൂപ സഹായം നൽകും , വ്യവസായ സംരഭകരെ പ്രോത്സാഹിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ട് വയ്ക്കുന്നു.

അസമിന്റെ സുരക്ഷയ്ക്കായി ശരിയായ പൗരത്വ രജിസ്ട്രി തയ്യാറാക്കും. അസമിന്റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഡീലിമിറ്റേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നും ബിജെപി ഉറപ്പ് നൽകുന്നു.

Related Articles

Back to top button