IndiaLatest

ജിമെയിലില്‍ നിന്നും ഒരു ഫീച്ചര്‍ കൂടി പിൻവലിച്ച്‌ ഗൂഗിള്‍

“Manju”

ജിമെയിലില്‍ നിന്നും ഒരു ഫീച്ചര്‍ കൂടി പിൻവലിച്ച്‌ ഗൂഗിള്‍. പത്ത് വര്‍ഷത്തിലേറെയായി ഉണ്ടായിരുന്ന ഫീച്ചറാണ് ഗൂഗിള്‍ അവസാനിപ്പിച്ചത്.
മുമ്പ് ഏറെ സജീവമായിരുന്ന ബേസിക് എച്ച്‌ടിഎംഎല്‍ വ്യൂ സൗകര്യമാണ് പിൻവലിച്ചിരിക്കുന്നതെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2024 ജനുവരി ആദ്യം മുതലാകും ഈ ഫീച്ചര്‍ ലഭ്യമല്ലാതാകുക.
മെയില്‍ പരിശോധിക്കുന്നതിനും മറുപടി അയക്കുന്നതിനും പുതിയ മെയിലുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനും സഹായിച്ച സൗകര്യമാണ് ബേസിക് എച്ച്‌ടിഎംഎല്‍ വ്യൂ. ഇന്റര്‍നെറ്റ് ശരിയായ രീതിയില്‍ ലഭ്യമല്ലാത്തപ്പോള്‍ പോലും ഈ സേവനം ഫലപ്രദമായിരുന്നു. പുതിയ മാറ്റം ജിമെയിലിന്റെ സപ്പോര്‍ട്ട് പേജില്‍ ഗൂഗിള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
2024 ജനുവരി മുതല്‍ ജിമെയില്‍ തുറക്കുമ്പോള്‍ നിലവിലുള്ള സ്റ്റാൻഡേര്‍ഡ് വ്യൂവിലേക്കാകും ഓട്ടോമാറ്റിക്കായി മാറുക. ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ മുഖേനയും അറിയിപ്പ് ലഭിക്കുന്നുണ്ട്. ഡെസ്‌ക്ടോപ്പിലും മൊബൈലിലും പുതിയ മാറ്റം ബാധകമായിരിക്കും.

Related Articles

Back to top button