IndiaLatest

ബിസിനസുകാരനില്‍നിന്ന്​ 15 ലക്ഷം തട്ടാന്‍ ​ശ്രമിച്ച 36കാരന്‍ അഞ്ചുവര്‍ത്തിനുശേഷം പിടിയില്‍

“Manju”

ബിസിനസുകാരനില്‍നിന്ന്​ 15 ലക്ഷം തട്ടാന്‍ ​ശ്രമിച്ച 36കാരന്‍ അഞ്ചുവര്‍ത്തിനുശേഷം പിടിയില്‍. ഉത്തര്‍പ്രദേശിലെ രാംപുരിലാണ്​ സംഭവം.

15ലക്ഷം രൂപ നല്‍കിയിലെങ്കില്‍ ബിസിനസുകാരനായ പ്രണബ്​ സേതി​െന്‍റ ഉടമസ്​ഥതയിലുള്ള കല്യാണമണ്ഡപം തകര്‍ക്കുമെന്ന്​ വിഷ്​ണു എന്ന യുവാവ്​ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്​ വിഷ്​ണു കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന്​ 2015ല്‍ വിഷ്​ണുവിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. ശേഷം സെപ്​റ്റംബര്‍ നാലിന്​ രാംപുരിലെ ഗ്രാമത്തില്‍വെച്ച്‌​ ഇയാള്‍ പിടിയിലാകുകയായിരുന്നു. രജൗരി ​െപാലീസ്​ സ്​റ്റേഷനിലെ പൊലീസുകാരാണ്​ ഇയാളെ പിടികൂടിയത്​.

Related Articles

Back to top button