Sports

ഐ പി എൽ 14-ാം സീസണിൽ അദാനി ടീമും അണിനിരക്കുമെന്നു അഭ്യുഹം

“Manju”

ന്യൂഡല്‍ഹി: 2021ല്‍ നടക്കുന്ന ഐപിഎല്‍ 14ാം സീസണില്‍ ഒൻപതാമത് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ബിസിസിഐ അടുത്ത പദ്ധതി പുറത്തുവിട്ടിരിക്കുന്നത്. ദ ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനവും അഹമ്മദാബാദ് തന്നെയാകും.
ഈ സൂചനകള്‍ കൊണ്ടൊക്കെ തന്നെ അദാനി ഗ്രൂപ്പ് ആയേക്കും പുതിയ ഫ്രാഞ്ചൈസിയുടെ ഉടമകളെന്നാണ് സൂചനകള്‍.

ഇതിനിടെ, അടുത്ത സീസണിലേക്കുള്ള താരലേലം 2021 തുടക്കത്തില്‍ തന്നെ ഉണ്ടാകുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബിസിസിഐ അതത് ഫ്രാഞ്ചൈസികളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button