IndiaSports

വിരാട് കോഹ്ലിയും ഇഷാന്ത് ശര്‍മ്മയും വാക്സിനെടുത്തു

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയും വാക്സിനെടുത്തു. ന്യൂഡല്‍ഹിയിലാണ് വിരാട് വാക്സിന്‍ സ്വീകരിച്ചത്. എല്ലാ ജനങ്ങളും അവരവരുടെ പ്രായപരിധി യോഗ്യതയനുസരിച്ച് എത്രയും പെട്ടന്ന് വാക്സിന്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരായി തീരണമെന്ന് കോഹ്ലി തന്‍റെ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യാ രഹാനേയും ഭാര്യയും മുംബൈയില്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് വിരാടും ഇഷാന്ത് ശര്‍മ്മയും ഭാര്യയും വാക്സിനെടുത്തത്.

കഴിഞ്ഞ ദിവസങ്ങളിലായി ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍ എന്നിവരും വാക്സിനെടുത്തിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളുടെ രണ്ടാം ഘട്ട വാക്സിനെടുപ്പ് അവിടെ നടക്കുമോ അതോ ഇന്ത്യയില്‍ നിന്നും എത്തിച്ച് അവിടെ നല്‍കേണ്ടി വരുമോ എന്ന കാര്യത്തില്‍ ബി.സി.സി.ഐ കൂടിയാലോചനകള്‍ ആരോഗ്യവകുപ്പുമായി ഈ ആഴ്ച നടത്തുമെന്നാണ് സൂചന.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരക്കുമായി പുറപ്പെടും മുമ്പാണ് വിരാടും മറ്റ് താരങ്ങളും വാക്സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ തീരുമാനിച്ചതോടെയാണ് എല്ലാ കായികതാരങ്ങളും വാക്സിനെടുക്കാന്‍ തയ്യാറായത്. ഈ മാസം 25ന് താരങ്ങളെല്ലാം സുരക്ഷാ ബബിളില്‍ ക.യറിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.

Related Articles

Back to top button