KeralaLatestMalappuram

തീപൊള്ളലേറ്റു യുവതി മരിച്ചു

“Manju”

സിന്ധുമോൾ. ആർ

കറുകച്ചാൽ :ചപ്പുചവറുകളിൽ നിന്നും തീ പടർന്നു പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു സംഭവം.

വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

Related Articles

Back to top button