International

ലോകത്ത് പത്തിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

“Manju”

ശ്രീജ.എസ്

ജനീവ : ലോകത്തെ ആകെ ജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര വിഭാഗ തലവന്‍ ഡോ. മൈക്കേല്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനിലായിരുന്നു റയാന്റെ പ്രസ്താവന. അതായത് ലോകത്ത് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്ന ആകെ കേസുകളുടെ 20 ഇരട്ടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്നും ലോകം വളരെ കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button