InternationalLatest

ഒറ്റ പ്രസവത്തിലെ ഒമ്പത് കണ്‍മണികള്‍ നാട്ടിലേക്ക് മടങ്ങി

മാലി സ്വദേശിയായ കുടുബം പ്രസവത്തിനും ചികിത്സയ്ക്കുമായി മൊറോക്കോയിലേക്ക് പോകുകയായിരുന്നു.

“Manju”

മാലി : മൊറോക്കോയുടെ അമ്മത്തണലില്‍നിന്നും പെറ്റുമ്മയോടൊപ്പം അവര്‍ ഒമ്ബതുപേരും സ്വന്തം നാടായ മാലിയിലേക്ക് മടങ്ങി.

ലോകത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വ സംഭവമായിരുന്നു ഈ കുരുന്നുകളുടെ ജനനം. ഒറ്റ പ്രസവത്തില്‍ ഒമ്ബത് കുഞ്ഞുങ്ങള്‍. ജനനശേഷം 19 മാസങ്ങള്‍ മൊറോക്കിയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞുങ്ങളും മാതാവും മാലിയിലേക്ക് തിരികെ പോകുന്നത്. ഇവര്‍ ഗിന്നസ് റെക്കോഡിലും ഇടംപിടിച്ചിരുന്നു. 2021 മേയ് മാസത്തിലാണ് ഇവര്‍ ജനിച്ചത്. 27കാരിയായ ഹലീമ സിസ്സെയാണ് ഒമ്ബത് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. അപൂര്‍വസംഭവമായതിനെ തുടര്‍ന്ന് മാലിയില്‍നിന്ന് ചികിത്സക്കായി മൊറോക്കോയില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് കാസബ്ലാങ്കയില്‍ സമ്ബൂര്‍ണ വൈദ്യസഹായത്തോടെ താമസിച്ചുവരികയായിരുന്നു. സിസേറിയനിലൂടെയാണ് അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ജനിച്ചത്. കാദിഡിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെ പെണ്‍കുട്ടികള്‍ക്ക് പേരിട്ടു. മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ഹാദ്ജി, ബാഹ് എന്നിവരാണ്‌ആണ്‍മക്കള്‍. ജനനസമയത്ത് 500 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നതായി മെഡിക്കല്‍ ഡയറക്ടര്‍ പ്രഫ. യൂസഫ് അലൗയി വാര്‍ത്താ ഏജന്‍സിയായ എ.എഫ്‌.പിയോട് പറഞ്ഞു.

മാസം തികയാതെയുള്ള ജനനം കാരണം അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. തുടര്‍ന്ന് ജീവിതത്തിന്റെ ആദ്യ മാസങ്ങള്‍ ആശുപത്രിയില്‍ ചെലവഴിച്ചു. ശേഷം അവരെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. അവിടെ ആശുപത്രിയുടെ മുഴുസമയ പരിചരണത്തിലായിരുന്നു അവര്‍. ഒന്നാം ജന്‍മദിനത്തില്‍ മക്കളെല്ലാം നന്നായിരിക്കുന്നു എന്ന വിവരവുമായി പിതാവ് അബ്ദുല്‍കാദര്‍ അര്‍ബിയും രംഗത്തെത്തി. ‘ചിലര്‍ നിശബ്ദരാണ്. മറ്റുള്ളവര്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുകയും കരയുകയും ചെയ്യുന്നു. ചിലര്‍ എപ്പോഴും എടുക്കാന്‍ ആഗ്രഹിക്കുന്നു. അവല്ലൊം വളരെ വ്യത്യസ്തമാണ്. അത് തികച്ചും സാധാരണമാണ്‘ –അദ്ദേഹം പറഞ്ഞു. മാലിയില്‍ എല്ലാവരും തങ്ങളെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button