IndiaKeralaLatest

ഇന്ന് ദീപാവലി, ആ​ശം​സ​നേര്‍ന്ന് പ്ര​ധാ​ന​മ​ന്ത്രി

“Manju”

സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി മോദി |വായനക്കാര്‍ക്ക് ശാന്തിഗിരി ന്യൂസിന്റെ ദീപാവലി ആശംസകള്‍

ന്യൂഡല്‍ഹി: ജ​ന​ങ്ങ​ള്‍​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം പ്ര​കാ​ശ​പൂ​രി​ത​മാ​ക​ട്ട​യെ​ന്നും സ​ന്തോ​ഷ​പ്ര​ദ​മാ​ക​ട്ട​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു.ആ​രോ​ഗ്യ​വും സമ്പദ് സമൃദ്ധിയും നി​റ​ഞ്ഞ ഒ​രു ജീ​വി​ത​മ​ക​ട്ടെ എ​ല്ലാ​വ​രു​ടേ​തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അതേസമയം ഈ വര്‍ഷത്തെയും ദീപാവലി പ്രധാനമന്ത്രി മോദി സൈനികരോടൊപ്പം ആഘോഷിക്കുമെന്നാണ് സൂചന. കിഴക്കന്‍ അതിര്‍ത്തിയായ ജയ്​സാല്‍മീരിലായിരിക്കും ദീപാവലി ആഘോഷം. 2014ല്‍ പ്രധാനമന്ത്രി ആയതിന്​ ശേഷം എല്ലാ ദീപാവലിയും മോദി സൈനികരോടൊപ്പമാണ്​ ആഘോഷിച്ചത്​.

വെള്ളിയാഴ്​ച ദീപങ്ങള്‍ തെളിയിച്ച്‌​ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്ക്​ അഭിവാദ്യമര്‍പ്പിക്കണമെന്ന്​ മോദി ജനങ്ങളോട്​ ആഹ്വാനം ചെയ്​തിരുന്നു. ഭയമില്ലാതെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരുടെ ധീര​തയെ വാഴ്​ത്താന്‍ വാക്കുകളില്ലെന്നും മോദി പറഞ്ഞിരുന്നു

 

Related Articles

Back to top button