മികച്ച സ്‌കോറുമായി ചെന്നൈ

മികച്ച സ്‌കോറുമായി ചെന്നൈ

“Manju”

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. ഫാഫ് ഡുപ്ലസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.മൂന്നാം മത്സരത്തിലും ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് (10) നിരാശപ്പെടുത്തി. ഫാഫ് ഡുപ്ലസി 17 പന്തില്‍ 33 റണ്‍സ് നേടി. 4 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് ഡുപ്ലസിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 20 പന്തില്‍ 26 റണ്‍സ് നേടിയ മൊയീന്‍ അലിയുടെയും 17 പന്തില്‍ 27 റണ്‍സ് നേടിയ അമ്ബാട്ടി റായ്ഡുവിന്റെയും ഇന്നിംഗ്‌സുകളാണ് ചെന്നൈയുടെ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. അവസാന നിമിഷം ആഞ്ഞടിച്ച ഡ്വെയ്ന്‍ ബ്രാവോ 8 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

Related post