IndiaLatest

അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരം പിടികൂടി

“Manju”

അമൃത്സര്‍: അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. 3 എകെ-47 റൈഫിളുകള്‍, 6 എംപ്റ്റി മാഗസിനുകള്‍, 3 മിനി എകെ-47 റൈഫിളുകള്‍ക്കൊപ്പം 5 എംപ്റ്റി മാഗസിനുകള്‍, 3 പിസ്റ്റളുകള്‍, 200 റൗണ്ട് വെടിയുണ്ടകളുമാണ് ബിഎസ്‌എഫ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും സുരക്ഷാ സേന അറിയിച്ചു.

നേരത്തെയും അതിര്‍ത്തിയില്‍ നിന്നും ആയുധങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയാണ് പാക് അതിര്‍ത്തി മേഖലയായ ഫിറോസ്പൂര്‍ മേഖലയില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തത്. സ്ഥിരം പട്രോളിംഗിനിടെയിലാണ് ഇവ കണ്ടെടുത്തത്. ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. അതിര്‍ത്തി വഴി ആയുധക്കടത്ത് നടത്തുന്ന സംഘം ഒളിപ്പിച്ചാതാകാമെന്ന നിഗമനത്തിലായിരുന്നു സുരക്ഷാ സേന.

Related Articles

Back to top button