KeralaLatestThiruvananthapuram

കോവിഡ് വാക്സിന്‍, വിവരശേഖരണം തുടങ്ങി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ നല്‍കുന്നതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ആദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. വാക്സിന്‍ ശേഖരിക്കാനും വിതരണത്തിനും ഉള്ള സൗകര്യങ്ങളുമൊരുങ്ങി.

ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം വാക്സിന്‍ വിതരണത്തിന് തയാറെടുക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇനി ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. അതില്‍ ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണം. ഇവര്‍ക്കായിരിക്കും ഡാറ്റ ശേഖരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം.

ഓരോ ആരോഗ്യ പ്രവര്‍ത്തകന്റെയും പേര്, വയസ്, ജനന തിയതി, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ അടക്കം വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. വാക്സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ആ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും. അടുത്ത ഘട്ടത്തില്‍ പ്രായമായവര്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരെ പരിഗണിക്കും

Related Articles

Back to top button