KeralaLatestThiruvananthapuram

കളഞ്ഞു കിട്ടിയ പണം അധികൃതർക്ക് കൈമാറി മാതൃകകാട്ടി.

“Manju”

കടക്കാവൂർ :എടിഎം കൗണ്ടറിൽനിന്നും ലഭിച്ച പണം അധികൃതർക്ക് കൈമാറി കടയ്ക്കാവൂർ സ്വദേശി മാതൃകകാട്ടി. കടയ്ക്കാവൂർ ചെക്കാലവിളാകത്തെ എടിഎം സെന്ററിലാണ്‌ സംഭവം. ഇന്നലെ രാത്രിയോടെ കടയ്ക്കാവൂർ ചെക്കാലവിളകം എടിഎം നിന്നും പൈസ എടുക്കുവാൻ എത്തിയ കടയ്ക്കാവൂർ സ്വദേശിയാണ് എടിഎം കൗണ്ടറിൽ നിന്നും പുറത്തേക്ക് വന്നിരിക്കുന്ന നിലയിൽ നോട്ടുകൾ കണ്ടെത്തിയത്.

തുടർന്ന് അദ്ദേഹം കടയ്ക്കാവൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് അധികൃതർ ബാങ്ക്മായി ബന്ധപ്പെടുകയും തുക പോലീസിന് കൈമാറുകയായിരുന്നു. ഉപഭോക്താവ് എടിഎം മെഷീനിൽ കാർഡ് നിക്ഷേപിച്ച ശേഷം പിൻ നമ്പറും തുകയും അടിച്ചശേഷം തുക എടുക്കൻ മറന്നതാകാം ഇതിനു കാരണമെന്നും എടിഎം ട്രാൻസാക്ഷൻ ഡീറ്റെയിൽസ് പരിശോധനയിലൂടെ ഉടമസ്ഥനെ കണ്ടെത്താൻ കഴിയുമെന്നുമാണ്  അധികൃതർ പറയുന്നത്.കടയ്ക്കാവൂർ നിലയ്ക്കാമുക്ക് താമരവിള സ്വദേശി സുനിയാണ് തന്റെ ശ്രദ്ധയിൽപെട്ട തുക അധികൃതർക്ക് കൈമാറി മാതൃക കാട്ടിയത്.സുനി കടയ്ക്കാവൂർ പള്ളിമുക്ക് CSC (കോമൺ സർവീസ് സെന്റർ) പൊതുജന സേവന കേന്ദ്രം ഉടമയാണ്.

Related Articles

Back to top button