India

പൂന്തുറ സിറാജ് ഇടത് സ്ഥാനാർഥി

“Manju”

ശ്രീജ.എസ്

ബെംഗളൂരു : പി ഡി പി മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു സ്ഥാനാര്‍ഥിയായി സിറാജ് മത്സരിക്കും.‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച്‌ കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി പൂന്തുറ സിറാജ് മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളിലും അദ്ദേഹം സഹകരിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

Related Articles

Back to top button