IndiaLatest

കണ്ണുകള്‍ക്ക് കുളിര്‍മ്മയായി  “എൻെറ കേരളം” ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ

“Manju”

വടകര: ശാന്തിഗിരി ഗുരുകാന്തി കുരുന്നുകൾക്കായി സംഘടിപ്പിച്ച ‘എന്റെകേരളം’  പരിപാടി ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ 20.11.2022(ഞായറാഴ്ച) രാവിലെ 10:00 മണിക്ക്  നടന്നു.  വടകര ഏരിയ ഇൻചാര്‍ജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ ആരംഭിച്ച കാര്യപരിപാടികള്‍ കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കണ്ണിനും കാതിനും കുളിര്‍മ്മയേകി.

വിവിധ കാറ്റഗറികളായി വിഭജിച്ചു സംഘടിപ്പിച്ച മത്സരത്തിൽ കാറ്റഗറി ഒന്നിൽ ഉൾപ്പെട്ട കുട്ടികൾക്കു ചിത്രരചനാ മത്സരവും,കാറ്റഗറി മൂന്നിൽ ഉൾപ്പെട്ട കുട്ടികൾക്കു പ്രശ്നോത്തരിയും ,പ്രസംഗമത്സരവും നടത്തി. ഗുരുവിനെക്കുറിച്ചും,കേരളത്തെക്കുറിച്ചും പാട്ടുകൾ ആലപിച്ചു കുരുന്നുകൾ പരിപാടി ഊഷ്മളമാക്കി. ഗുരുവിൻെറ മക്കൾ സർഗാത്മകതകൊണ്ടും, അറിവിൻെറ പാതയിലും, മികച്ചുനില്ക്കുന്ന കാഴ്ച കാണികൾക്ക് ഹൃദയാനുഭൂതി നൽകിയ നിമിഷങ്ങൾ ആയിരുന്നു. പ്രസംഗമത്സരവിജയികളായി ഒന്നാം സ്ഥാനത്ത് എസ്സ്.ഗുരുപ്രണവയും, രണ്ടാം സ്ഥാനത്ത് എം.പി.മിത്രാത്മജനും, മൂന്നാംസ്ഥാനത്ത് പി. അഥീനയും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

പ്രശ്നോത്തരി മത്സര വിജയികളായി ഒന്നാം സ്ഥാനം ദീപ്ത ദിനുവും, രണ്ടാം സ്ഥാനം എം.പി.മിത്രാത്മജനും, മൂന്നാംസ്ഥാനം എസ് ഗുരുപ്രണവും നേടിയെടുത്തു. ചിത്രരചനയിൽ എം.ഗുരുമിത്രന് ഒന്നാംസ്ഥാനവും, കരുണ അനിൽ രണ്ടാംസ്ഥാനവും , പി.ഗുരുസവിധ് മൂന്നാംസ്ഥാനവും നേടി. സ്വാമി അർച്ചിത് ജ്ഞാനതപസ്വിയോടൊപ്പം  ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദരം അസിസ്റ്റന്റ് കണ്‍വീനര്‍ പബ്ലിക് റിലേഷൻസ് കെ.വാസു ,  എം.രാജൻ, എം.ദിനേശൻ, കെ.കെ.സജീഷ്,  ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം വലിയമല യൂണിറ്റ് കമ്മിറ്റി കൺവീനർ ഡോ.സി.വിപിന,  ശാന്തിഗിരി മാതൃമണ്ഡലം സീനിയർ കോ-ഓർഡിനേറ്റർ(സർവ്വീസസ്)റ്റി.റോഷ്ന, പി.എം.ഗോകുല, എ.കെ.മഞ്ജുഷ എന്നിവര്‍ സംഘാടകരായിരുന്നു. രാവിലെ ആരംഭിച്ച മത്സരയിനങ്ങൾ വൈകുന്നേരം 04:30 ന് ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

Related Articles

Back to top button