IndiaLatest

ഓണ്‍ലൈന്‍ വിദ്യാഭ്യാസം താഴേത്തട്ടിലുള്ള കുട്ടികള്‍ക്കും ലഭ്യമാകണം; സുപ്രീം കോടതി

“Manju”

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​ത്തിന്റെ താ​ഴേ​ക്കി​ട​യി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് കൂ​ടി ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക​ണ​മെ​ന്നും, അത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം ആണെന്നും സു​പ്രീം​ കോ​ട​തി. ഇതിനായി ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി രൂ​പീ​ക​രി​ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നോ​ട്ടീ​സ​യ​ച്ചു.

കൂടാതെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍ലൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍​ക്ക് ചെ​ല​വാ​കു​ന്ന തു​ക ഡ​ല്‍​ഹി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടിരുന്ന സംഭവത്തില്‍, പ​രാ​തി​ക്കൊ​പ്പം ഇതിനായി ഒ​രു മാ​ര്‍​ഗം രൂ​പീ​ക​രി​ച്ച്‌ കോ​ട​തി​ക്കു മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെന്നും ഡ​ല്‍​ഹി ഹൈ​ക്കോ​ട​തിയോട് സുപ്രീം കോടതി നി​ര്‍​ദേ​ശി​ച്ചു.

Related Articles

Back to top button