KeralaLatest

ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണ് അപകടം

“Manju”

മലപ്പുറം പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകര്‍ക്കെതിരെ കേസെടുത്താണ് കാളികാവ് പൊലീസിന്റെ അന്വേഷണം. പൂങ്ങോട് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തിനിടെ ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം.

കാലിക്കറ്റ് എഫ്.സിയും നെല്ലികുത്ത് എഫ്.സിയും തമ്മിലുള്ള ഫൈനല്‍മല്‍സരം കാണാന്‍ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. മണ്ണില്‍ വെള്ളം കെട്ടിനിന്നതിനാല്‍, മുളയും കമുകും ഉപയോഗിച്ചുണ്ടാക്കിയ താല്‍ക്കാലിക ഗാലറിയുടെ കാലുകള്‍ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഒപ്പം ഉള്‍ക്കൊള്ളാവുന്നതിലും അധികം പേര്‍ കളി കാണാന്‍ എത്തിയതും അപകടത്തിന് കാരണമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതോടെ, കേസെടുത്താണ് കാളികാവ് പൊലീസിന്റെ അന്വേഷണം. പരക്കേറ്റവരെ വണ്ടൂര്‍, നിലമ്പൂര്‍, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Check Also
Close
Back to top button