KeralaLatestThiruvananthapuram

ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ജയിലില്‍ നിന്ന് ഇനി ഹവായി ചെരുപ്പുകളും. തടവുകാര്‍ നിര്‍മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ ഇന്ന് മുതല്‍ വിപണിയിലെത്തും. 80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില. വിപണിയില്‍ നിലവിലുള്ള ചെരുപ്പുകളേക്കാള്‍ കുറവാണ് ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകളുടെ വില എന്നതിനാല്‍ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായത് പോലെ ചപ്പലും ഹിറ്റാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗുണമേന്മയിലും ഉറപ്പ് പറയുന്നുണ്ട് അധികൃതര്‍.

ചെരുപ്പുകളുടെ വിപണനോദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് നിര്‍വ്വഹിച്ചു. ഉത്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ദിവസം 500 ചെരുപ്പുകള്‍ വരെ നിര്‍മിക്കാന്‍ കഴിയുന്ന യന്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് തടവുകാര്‍ക്കാണ് ചെരുപ്പ് നിര്‍മാണത്തിന്റെ ചുമതല. മേല്‍നോട്ടത്തിന് ജയില്‍ അധികൃതരുമുണ്ടാവും.

Related Articles

Back to top button