LatestThiruvananthapuram

പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചു. ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരം ആനയറ മാര്‍ക്കറ്റിലെത്തി. ഹോട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ആണ് പച്ചക്കറി എത്തിച്ചത്. പച്ചക്കറി വില പിടിച്ച്‌ നിര്‍ത്താന്‍ ആണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. വില നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയില്‍ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്.

കാര്‍ഷിക വിപണന മേഖലയില്‍ ഇടപെടല്‍ നടത്തുന്ന ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടല്‍ വിപണയില്‍ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡബ്യൂ.ടി.ഒ. സെല്‍ സ്പെഷല്‍ ഓഫീസര്‍ ആരതി ഐ ഇ എസ് ന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button