KeralaLatest

ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ പ്രതിമ സെപ്തംബര്‍ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒബ്‌സര്‍വേറ്ററി ഹില്‍സില്‍ അനാച്ഛാദനം ചെയ്യും. ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആഘോഷിച്ചത്.

കേരളീയ നവോത്ഥാനത്തിന് ഉജ്ജ്വലമായ തുടക്കം കുറിച്ച യുഗപ്രഭാവനായ ശ്രീനാരായണഗുരുവിനു ഉചിതമായ സ്മാരകം ഇതുവരെ തലസ്ഥാന നഗരിയില്‍ ഇല്ലായിരുന്നു. 1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മ്മിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ഒബ്‌സര്‍വേറ്ററി ഹില്‍സിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഒരു ഉദ്യാനവും ഇവിടെ ഒരുക്കും.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും.

Related Articles

Back to top button