IndiaInternationalLatest

ചൈനയിൽ അരിയ്ക്ക് ക്ഷാമം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യം ചൈനയെ വലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതിലാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 2 അരി മില്ലുകളില്‍ നിന്നും ഇതുവരെ 60,000 ടണ്‍ അരി ചൈന ഇറക്കുമതി ചെയ്തു കഴിഞ്ഞുവെന്ന് അരി കയറ്റുമതി സംഘടനയുടെ പ്രസിഡണ്ടായ ആര്‍.വി കൃഷ്ണറാവു പറയുന്നു.

അര മില്യണ്‍ ടണ്‍ അരിയാണ് ഈ വര്‍ഷം ചൈന ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ചൈന മാത്രമല്ല, മറ്റു രാഷ്ട്രങ്ങളും ധാന്യങ്ങള്‍ക്ക് വേണ്ടി ഭാരതത്തിനു മുന്നില്‍ കൈ നീട്ടുകയാണ്. ഈ വര്‍ഷത്തെ അരി കയറ്റുമതി, നിലവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി കഴിഞ്ഞു.2019-ല്‍, ജനുവരി ഒക്ടോബര്‍ കാലയളവില്‍ 5.1 മില്യണ്‍ ടണ്‍ അരി കയറ്റുമതി ചെയ്ത സ്ഥാനത്ത്, ഈ വര്‍ഷം ഇപ്പോള്‍ത്തന്നെ 6 ടണ്‍ കയറ്റുമതി ചെയ്തു കഴിഞ്ഞു.

Related Articles

Back to top button