IndiaLatest

ഇന്ത്യ G7 രാജ്യങ്ങളെക്കാള്‍ കൂടുതല്‍ വാക്സിന്‍ നല്‍കി റെക്കോഡിലേക്ക്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഓഗസ്റ്റില്‍ മാത്രം നടത്തിയ വാക്‌സിനേഷന്‍ എല്ലാ ജി7 രാജ്യങ്ങളുടെയും ആകെ കുത്തിവെയ്പ്പിനേക്കാള്‍ അധികം വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ 180 ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകളാണ് ഓഗസ്റ്റില്‍ വിതരണം ചെയ്തത്. കാനഡ, യുകെ, യുഎസ്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ ജി7 രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഓഗസ്റ്റില്‍ നടത്തിയ കുത്തിവെയപ്പുകളേക്കാള്‍ കൂടുതലാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ജി7 രാജ്യങ്ങളില്‍ 40 ദശലക്ഷം ഡോസുകള്‍ കുത്തിവെയ്പ്പ് നടത്തിയ ജപ്പാനാണ് ഏറ്റവും മുന്നില്‍. കാനഡയാണ് ഏറ്റവും കുറവ് വാക്‌സിനേഷന്‍ നടത്തിയ രാജ്യം. വെറും മൂന്ന് ദശലക്ഷം ഡോസുകളാണ് കാനഡയില്‍ വിതരണം ചെയ്തത്. ഓഗസ്റ്റില്‍ 180 ദശലക്ഷം ഡോസുകള്‍ കുത്തിവെയ്പ്പ് നടത്തിയ ഇന്ത്യയില്‍ ആകെ വാക്‌സിനേഷന്‍ 68.46 കോടി കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം ഒരു കോടി ഡോസുകള്‍ എന്ന ലക്ഷ്യത്തോടെ കൊറോണയ്‌ക്കെതിരെ അടിയുറച്ച പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ച്‌ ഒന്നിലേറെ തവണ രാജ്യം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

Related Articles

Back to top button