IndiaLatest

സൈനികർക്ക് ആദരമർപ്പിച്ച് കരസേനാ മേധാവി

“Manju”

ന്യൂഡൽഹി: രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരമർപ്പിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. 76ാം കരസേനാ ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഇന്ത്യൻ ആർമിയുടെ ഭാഗമായ ഓരോ സൈനികനും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെല്ലാം ഈ അവസരത്തിൽ ആശംസകൾ അറിയിക്കുകയാണ്. രാജ്യത്തിനായി ജീവൻ നൽകിയ ഓരോ സൈനികന്റേയും ത്യാഗത്തെ ആദരവോടെ സ്മരിക്കുന്നു. അവരുടെ ത്യാഗം നമുക്ക് എല്ലാവർക്കും എപ്പോഴും പ്രചോദനമാണ്.

സമാധാനപരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം ഒരുക്കുന്നതിൽ സൈനികർക്ക് സുപ്രധാനമായ പങ്കാണുള്ളത്. രാജ്യത്തിന്റെ വികസനവും പുരോഗതിയും തടസങ്ങളില്ലാതെ മുന്നോട്ട് പോകുന്നത് ഇതിനാലാണ്. നമ്മുടെ കർത്തവ്യത്തോടുള്ള പ്രതിബദ്ധതയും ദൃഢനിശ്ചയവും ഓരോ ദിവസവും ശക്തമായി തന്നെ മുന്നോട്ട് പോകണം. രാജ്യത്തിന് ചുറ്റുമുള്ള സുരക്ഷാ ഭീഷണികളെ അർപ്പണബോധത്തോടെ തന്നെ നേരിടാൻ സാധിക്കണമെന്നും” അദ്ദേഹം പറഞ്ഞു.

” ഇന്ന് യുദ്ധത്തിന്റെ രീതിയും തന്ത്രവുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലേക്ക് നമ്മളെ സജ്ജമാക്കുന്നതിന് സാങ്കേതികവിദ്യയിൽ ഊന്നി വേണം മുന്നേറാൻ. ഈ മേഖലയിൽ നാം വളരെ അധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. നിരവധി നേട്ടങ്ങളും സ്വന്തമാക്കി. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന വർഷമായി 2024നെ മാറ്റും. സൈനികർ എന്ന പദവിക്ക് ജനങ്ങൾക്കിടയിൽ പ്രത്യേക സ്ഥാനമാണുള്ളത്. ഈ രാഷ്‌ട്രം നമ്മളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ ഉയർത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയം നമ്മൾ ഓരോരുത്തരിലും ഉണ്ടാകണം. രാഷ്‌ട്രസേവനത്തിനായി ഓരോ സൈനികനും സ്വയം സമര്‍പ്പിക്കണമെന്നും” ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു.

Related Articles

Check Also
Close
Back to top button