KeralaLatestThiruvananthapuram

കോൺഗ്രസുമായി പിണക്കം; വർക്കലയിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കും

“Manju”

വർക്കല നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ മുസ്‌ലിം ലീഗ് മുന്നണിബന്ധം വിച്ഛേദിച്ച് ഒറ്റയ്ക്കു മത്സരിക്കുന്നു. അർഹിക്കുന്ന സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിന് പുറത്ത് മത്സരിക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചത്. വർക്കല നഗരസഭയിൽ എട്ടും, വെട്ടൂരിൽ മൂന്നും, നാവായിക്കുളത്ത് രണ്ടും ഇടവ, പള്ളിക്കൽ,മടവൂർ പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലുമാണ് മത്സരിക്കുന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവിൽവട്ടം ഡിവിഷനിലും ലീഗ് ഒറ്റയ്ക്ക് മത്സരിക്കും. ഈ വാർഡുകളിലെല്ലാം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.വർക്കല നഗരസഭ രണ്ടാം വാർഡിൽ ആർ.വിജുവും ഒമ്പതിൽ കെ.ചെല്ലപ്പനും 16-ൽ പി.എസ്.ഷാനയും 20-ൽ നൈസാം ദാവൂദും 21-ൽ അസീനയും 22-ൽ എസ്.സിക്കന്തറും 23-ൽ യാക്കൂബ് അബ്ദുൽ ഖാദറും 24-ൽ വർക്കല ഹംസയുമാണ് സ്ഥാനാർഥികൾ. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് തൃക്കോവിൽവട്ടം ഡിവിഷനിൽ സുഭാഷ് ചന്ദ്രബോസ് മത്സരിക്കും. നാവായിക്കുളം ഏഴാം വാർഡിൽ എ.അജിയും 11-ൽ അബ്ദുൽ ജവാദും വെട്ടൂർ രണ്ടാം വാർഡിൽ ജവാദും 12-ൽ ഷാജി മുഹമ്മദ് യൂസഫും 14-ൽ സഫീന ഷിഹാബുദീനും മത്സരിക്കും.

പള്ളിക്കൽ നാലാം വാർഡിൽ ലത്തീഫും മടവൂർ 14-ാം വാർഡിൽ ഷിംനയും ഇടവ 11-ാം വാർഡിൽ ബഷീർ ഓടയവും മത്സരിക്കും. നഗരസഭയിലെ ചില വാർഡുകളിൽ സ്വതന്ത്രരെയും പിന്തുണയ്ക്കാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്. വർക്കലയിലെ കോൺഗ്രസ് നേതൃത്വം ഘടകകക്ഷികളുമായി ചർച്ചയ്ക്കുപോലും തയ്യാറായില്ലെന്ന് ലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ലീഗ് സ്ഥാനാർഥികളെ പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യാജപ്രചാരണം നടത്തുന്നുണ്ട്. സ്ഥാനാർഥികൾ ഒരിക്കലും പിന്മാറില്ലെന്നും നേതാക്കൾ പറഞ്ഞു.
ലീഗ് സംസ്ഥാന കൗൺസിൽ അംഗം എ.ദാവൂദ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ.ഷാജഹാൻ, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button